Tuesday, May 20, 2008

പാദമുദ്രകള്‍

നിന്റെ കാലങ്ങള്‍ എല്ലായ്പ്പോഴും ചുവന്നതായിരുന്നു.

ഉദ്വേഗിപ്പിക്കുന്ന, രക്തം കുത്തിയൊലിക്കുന്ന പാടലവര്‍ണ്ണമുള്ള നിതംബത്തിന്റെ, ഉരുകിയൊലിക്കുന്ന ലാവയുടെ ചുവപ്പ് ... അതിനു ദുര്‍ഗന്ധപൂരിതമായ ഉപ്പുരസമുണ്ടായിരുന്നുവോ ? എനിക്കറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല.

ലിസേറ വാസ്

അതുതന്നെയല്ലേ പേര് ? ‍ പേരിന്റെ പ്രസക്തിയെന്താണ് ?

നീയെനിക്കായി ഒരു വിത്തുകാളയുടെ ക്രൌര്യത്തോടെ കുതിച്ചാര്‍ത്തിരമ്പിയടുക്കാന്‍ വെമ്പുകയല്ലേ ?
എന്റെ ഗന്ധത്താല് നിന്നെ ഞാനാവരണം ചെയ്യും. എന്റെ വിസ്മയങ്ങള്‍ നിന്റെ അരക്കെട്ടിനുള്‍ക്കൊള്ളാനാവുമോയെന്ന ശങ്ക ബാക്കിനില്‍ക്കുന്നു.
നിന്റെ ഇറുക്കമുള്ള 'ബെനട്ടന്‍' ടീഷര്‍ട്ട് എനിക്ക് പ്രചോദനമേകുന്നു. തിളങ്ങുന്ന പല്ലിമുട്ടകള്‍ .
പലപ്പോഴും നീയാണ് എനിക്ക് വാളിന്റെ മൂര്‍ച്ചയേകിയത്. ഞാനത് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. മുറിച്ചാലും മുറികൂടുന്ന കൃത്യതയോടെ.
നിന്റെ ഞെരമ്പുകള്‍ക്ക് പൊന്മാന്റെ നീലയാണ് . അത് ചിലപ്പോഴെങ്കിലും എനിക്ക് ഭയമുണ്ടാക്കിയിട്ടുണ്ട്. ഞെരമ്പുകളിലോടുന്നത് നീലരക്തമാണെന്ന ആകസ്മികത.
നിന്റെ ശ്വാസകോശങ്ങളുടെ വിശ്രമമില്ലായ്മ പലപ്പോഴും എന്റെ അരക്കെട്ടിലെ നേര്‍ത്ത നനവുകളിലായിരുന്നുവോ ?

ഇന്ന് കടല്‍ക്കരയില് ‍ ചെന്നിരുന്നു. ലവണസാന്ദ്രമായ കടല്‍. നിന്റെ മുടിയിഴകള്‍ കാറ്റിനോളം പാറിനടന്നു.
'ലിസേറാ, എനിക്ക് വേദനിക്കുന്നു..' ഞാന്‍ പറഞ്ഞു.
എന്നിട്ട് എന്റെ ഉടുപ്പുകള്‍ ഞാനഴിച്ചുമാറ്റി.
'എനിക്ക് പ്രേമിക്കാനറിയില്ല...' നീ പറഞ്ഞു.
'എനിക്കും..'
നിലാവില്‍ തിളങ്ങുന്ന പല്ലിമുട്ടകള്‍ മണലില്‍ ഉരുണ്ടുകളിച്ചു. മണല്‍ത്തരികളില്‍ ഉപ്പിന്റെ രസമില്ലായിരുന്നു.
'ഇപ്പോള്‍ തണുപ്പു തുടങ്ങി..' പുലരാറായപ്പോള്‍ നീ പറഞ്ഞു.
'നമുക്ക് പോകാം..'
നമ്മള്‍‍ നടന്നു. തണുപ്പിനെ പിറകിലുപേക്ഷിച്ച്. തുടര്‍ച്ചകളെ പിന്നിലുപേക്ഷിച്ച്..
നാളെ ഈ പാ‍ദമുദ്രകള്‍ എനിക്കു തിരിച്ചറിയാനിടയാവാതിരിക്കട്ടെ...
എന്റെ ഭര്‍ത്താവിനും..

22 comments:

ഫസല്‍ ബിനാലി.. said...

"തണുപ്പിനെ പിറകിലുപേക്ഷിച്ച്. തുടര്‍ച്ചകളെ പിന്നിലുപേക്ഷിച്ച്..
നാളെ ഈ പാ‍ദമുദ്രകള്‍ എനിക്കു തിരിച്ചറിയാനിടയാവാതിരിക്കട്ടെ...
എന്റെ ഭര്‍ത്താവിനും.."

മനോഹരം, ആശംസകളോടെ

Shooting star - ഷിഹാബ് said...

നാളെ ഈ പാ‍ദമുദ്രകള്‍ എനിക്കു തിരിച്ചറിയാനിടയാവാതിരിക്കട്ടെ...
എന്റെ ഭര്‍ത്താവിനും.."
മനസ്സില്‍ പതിയാതിരിക്കുമോ പാദമുദ്രകള്‍. ഇല്ലായിരിക്കാം അല്ലേ.. അല്ലേലൂം ഇതു കാര്യമാക്കാന്‍ ആര്‍ക്കു സമയം. കൊള്ളാം നന്നായിരിക്കുന്നു.
അഭിന്ദനങ്ങള്‍.

Kaithamullu said...

നടന്നു പരിചയിച്ച വഴികളിലൂടെ മാത്രേ നടക്കൂ എന്ന് വാശി പിടിക്കാ‍ത്ത ഒരാളെ കാണുന്നൂ, ഞാനിവിടെ!

Dinkan-ഡിങ്കന്‍ said...

ഹുന്ത്രാപ്പി ബുസ്സാട്ടോ !

Ziya said...

നിന്റെ ശ്വാസകോശങ്ങളുടെ വിശ്രമമില്ലായ്മ പലപ്പോഴും എന്റെ അരക്കെട്ടിലെ നേര്‍ത്ത നനവുകളിലായിരുന്നുവോ ?

ഒന്നും മനസ്സിലായില്ല മേന്ന്‌നേ :(

കുറച്ചു കൂടി സിമ്പിളായ ഭാഷേല്‍ പറഞ്ഞാരുന്നേല്‍ ഒരു ത്രില്‍ ഒണ്ടാരുന്നു :)

asdfasdf asfdasdf said...

ഡിങ്കാ കാഡി ബുസാട്ടോയെ അറിയാം. (http://www.cadibusatto.com.br/) ഇതേതാ‍ ഹുന്ത്രാപ്പി ബുസാട്ടോ ? :)


സിയ : ഒന്നും മനസ്സിലായില്ല മേന്ന്‌നേ :( . ഇതുവരെ മനസ്സിലായതൊന്നും പോരെ ?

കുഞ്ഞന്‍ said...

മേന്‍‌നെ..

പാദമുദ്രകള്‍ വായിച്ച് ഒരു അഭിപ്രായം എഴുതാന്‍ വന്നപ്പോള്‍ ഡിങ്കന്റെ “ഹുന്ത്രാപ്പി ബുസ്സാട്ടോ“ കിടക്കുന്നു. എന്താണ് അതെന്താണ്.. ഡിങ്കാപ്പിക്ക് സന്തോഷമായെന്നാണൊ അതിന്റെ അര്‍ത്ഥം..?

Dinkan-ഡിങ്കന്‍ said...

ഓഫ്.
അതൊരു വൈക്കം മുഹമ്മദ് ബഷീറീയന്‍ പ്രയോഗം ആണ് സ്ത്രീയെ/കളെ കുറിച്ച്

Unknown said...

ഒരു നല്ല വായനാനുഭവം പകര്‍ന്ന ഒരു പോസ്റ്റ്. ആശംസകള്‍

കുറുമാന്‍ said...

എവിടേയോ ഒരു തെറ്റ്.....ഒരു മിസ്സിങ്ങ്....അങ്ങോട്ടോ ഇങ്ങോട്ടോ......

ഞാന്‍ കിടക്കയിലോട്ട്. ഉറങ്ങാനുള്ള നേരം കഴിഞ്ഞിട്ട് നാഴികകള്‍ പിന്നിട്ടിരിക്കുന്നു.

ശ്രീവല്ലഭന്‍. said...

എന്‍റെ മനസ്സിന്‍റെ അശ്ലീലം വായിക്കുമ്പോള്‍ മനസ്സില്‍ തികട്ടി വരുന്നു.

പാ‍ദമുദ്രകള്‍ കൊള്ളാം........ഈ ലൈനില്‍ നല്ല ഭാവി കാണുന്നു സ്വാമിജി :-)

Unknown said...

വല്ലഭന്‍ മാഷു പറഞ്ഞ പോലെ എന്റെ മനസില്‍
സെക്സ് ഉള്ളതു കൊണ്ടാണോ
മേനോന്‍ ചേട്ടാ എനിക്ക് ഇതു വായിക്കുമ്പോള്‍
എന്തൊ പോലെ

Rasheed Chalil said...

പാദമുദ്ര കൊള്ളാം...

സജീവ് കടവനാട് said...

കഥാപാത്രങ്ങള്‍ ഞാനും നീയുമാകുമ്പോള്‍ കഥ നമ്മുടേതല്ലേ? പിന്നെയെന്തിനാ ഞങ്ങളെന്ന് പറയുന്നത്?

Areekkodan | അരീക്കോടന്‍ said...

ഒന്നും മനസ്സിലായില്ല ...

മുസാഫിര്‍ said...

അഗമ്യഗമനത്തിന്റെ അടിവയറിലെ നേര്‍ത്ത നീലവരിയിലൂടെ സഞ്ചരിച്ച് അക്കരെയെത്തി അവളുടെ അഭിലാഷങ്ങള്‍ പൂത്ത് തളിര്‍ത്തതും അതു കണ്ട് താരകള്‍ കണ്ണ് ചിമ്മി താഴെ വീണ് നക്ഷത്ര മത്സ്യങ്ങളായതും..
ഉം കഥ കൊള്ളാം മേന്‍‌നേ..

സാല്‍ജോҐsaljo said...

സുന്ദരമായിരിക്കുന്നു.

മാണിക്യം said...

എത്ര പെട്ടന്നാ
ഓരോ തിരിവുകള്‍..
എതോ ഭ്രമണ
പദത്തില് നിന്ന്
തെന്നിയെത്തിയ നക്ഷത്രം.
അവള്‍‌,
ആ താരത്തിന്റെ കണ്ണുകളില്‍‌
പണ്ട് എങ്ങോ നഷ്ട്ടപ്പെട്ട
സ്വപ്നങ്ങളുടെ തിളക്കം .
ചുവന്ന തിളക്കം
ഗന്ധങ്ങള്‍‌ക്ക് പോലും
ചുവന്ന നിറം!
ചുവപ്പില്‍ നിന്നുദിക്കുന്നു
അടുത്ത പുലരി..
പാദമുദ്രകള്‍ ഒന്നല്ല അനേകം
എനിക്കോ നിനക്കോ
അവനോ അവള്‍ക്കോ
പോലും ഇനി ഒരിക്കലും
തിരിച്ചറിയാനാവാത്ത

പാദമുദ്രകള്‍!!

ഹരിയണ്ണന്‍@Hariyannan said...

ചില അടയാളങ്ങള്‍ ബാക്കിവക്കരുത്!
ചിലത് ബാക്കിയാവുന്നതാണുരസം!
മറ്റുചിലത് ഒന്നിനെയും ബാക്കിവക്കുകയുമില്ല!!

salil | drishyan said...

വല്ലാതെ സ്കാറ്റേര്‍‌ഡ് ആയ ചിന്തകള്‍... പാദമുദ്രകള്‍ മണല്‍ത്തരികളില്‍ മാത്രമല്ല പതിയുക...

എഴുത്തിലെ ചുരുക്കല്‍ നന്നായി തോന്നി.

സസ്നേഹം
ദൃശ്യന്‍

Joby K P said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഞഞെന്നിനാ നന്നാഴി...
എന്തിനാ കഥക്കു നീളം-ഇതെന്നെ ധാരാളം..
ഉഗ്രൻ!