Friday, August 04, 2006

ജോയിച്ചന്റെ വ്യാകുലതകള്‍

മോളിക്കുട്ടി വരാന്‍ ഇനിയും നാലുമണിക്കൂര്‍ കൂടിയുണ്ട്. ആനിയമ്മ സിസ്റ്ററിനു ഇന്നത്തെ പ്രെയര്‍ മീറ്റിങ്ങിനു പോകാനുള്ളതുകൊണ്ട് മോളിക്കുട്ടിക്ക് നൈറ്റുകഴിഞ്ഞ് നാലുമണിക്കുറ് ഓവര്‍ടൈമുണ്ട്. കുവൈറ്റി ഹോസ്പിറ്റലിന്റെ പാര്‍ക്കിങ്ങില്‍ പന്ത്രണ്ട് മണിയൊടെ എത്തിയാല്‍ മതി.പുറത്ത് ചെറിയ പൊടിക്കാറ്റുണ്ട്. ഈ എട്ടാം നിലയില്‍ നിന്ന് നോക്കുമ്പോള്‍ വുമണ്‍സ് ക്ലബിലെ ടെന്നീസ് കോര്‍ട്ട് വ്യക്തമായി കാണാം. വെള്ളിയാഴ്ച കാലത്തായതുകൊണ്ട് കോര്‍ട്ടില്‍ ആരുമില്ല.
നെപ്പോളിയന്‍ വിയെസ്സൊപ്പി; ബ്രാണ്ടി വര്‍ഗ്ഗത്തിലെ ഒരു ക്യാപ്റ്റനാണ്.
എനിക്ക് നെപ്പോളിയനെ വലിയ ഇഷ്ടമാണ്. ഒരു അരിഷ്ടത്തിന്റെ ചുവയും മൂപ്പുമുണ്ടതിന്. നല്ല ഒരു മണവുമുണ്ട്. ഇതിന്റെ മണവും എനിക്കിഷ്ടമാണ്. രാത്രിയിലാണ് ബ്രാണ്ടി കുടിക്കേണ്ടതത്രെ. ഇപ്പൊ എന്നാ കാലം നോക്കാനാ.ഇതൊരു പിടി പിടിപ്പിക്കും. ഫ്രിഡ്ജില്‍ നിന്നു ഒരു സോഡയെടുത്ത് ഒരു പിടുത്തം. നാവിലൂടെ അരിച്ചിറങ്ങുമ്പോള്‍ എന്തൊരു സുഖം. മാത്തുച്ചായന്‍ എയര്‍പോര്‍ട്ടിലെ ഡ്യുട്ടിഫ്രീയില്‍ നിന്നും കൊണ്ടു വന്നതാണ്. ഇന്നലെ കെപീസില്‍ നിന്നും വാങ്ങിയ ലിവര്‍ മസാലയില്‍ കുറച്ചുകൂടി കുരുമുളകും കറിവേപ്പിലയുമിട്ട് വെളിച്ചെണ്ണയൊഴിച്ച് ഒന്നു കൂടി മൊരിച്ചെടുത്തപ്പൊള്‍ നല്ല കോമ്പിനേഷന്‍.

ലിവിങ് റൂമിലെ ഫിലിപ്സിന്ടെ 42 ഇഞ്ച് ടീവിയുടെ റീമോട്ട് അമര്‍ത്തി ഹോട് ബേര്‍ഡിലെ സ്പൈസ് ചാനലിലെ അരുതാ‍ത്ത കാഴ്ചകള്‍ കാണുമ്പോഴായിരുന്നു ടുട്ടു ഉണര്‍ന്നത്.
ഒരു ചെറിയ മുരള്‍ച്ചയൊടെ സോഫയില്‍ കിടന്നു തന്നെ ഒന്ന് കോട്ടുവായിട്ടു. ഭാവം കണ്ടാല്‍ മോളിക്കുട്ടി വന്നാല്‍ ഇവനത് പറഞ്ഞു കൊടുക്കുമെന്നാണ്.ഓ. മറന്നു. ടുട്ടുവിന്ടെ പാലും ഡോഗ് മീലും കൊടുക്കേണ്ട സമയമായി. മോളിക്കുട്ടി എല്ലാം പറഞ്ഞു ഏല്‍പ്പിച്ചതാണ്. ഈ നെപ്പോളിയന്‍ ശരിക്കുമൊരു ക്യാപ്റ്റന്‍ തന്നെയാണ്. അല്ലെങ്കിലിതിങ്ങനെ മറക്കുമോ.
ടുട്ടുവിന് എന്തോ മീല് ഇഷ്ടമായില്ലെന്ന് തോന്നുന്നു. അവന്‍ വീണ്ടും സോഫയിലേക്ക് ചാഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബേബിച്ചന്ടെ വീട്ടില്‍ നിന്നു ഇവനെ വാങ്ങിയത്.മോളിക്കുട്ടിയുടെ നിര്‍ബന്ധമാണ്. ഇതേ വര്‍ഗ്ഗത്തില്‍ പെട്ട രണ്ടെണ്ണമാണ് ആനിയമ്മ സിസ്റ്ററിന്ടെ ഫ്ലാറ്റിലുള്ളതത്രേ. ഇവള്‍ക്കിതെന്നാ നായ്ക്കളോടു ഇത്ര സ്നേഹം തുടങ്ങിയത്. കിടങ്ങൂരുള്ള ഇവളുടെ വീട്ടില്‍ നായ പോയിട്ട് ഒരു പൂച്ചക്കുട്ടി പോലുമില്ല. മാത്തുകുട്ടിച്ചായന് അതൊന്നും അത്ര ഇഷ്ടമല്ല. ഓ.. മാത്തുക്കുട്ടിച്ചായനെ ഹോസ്പിറ്റലിലാക്കിയിട്ട് രണ്ടാഴ്ചയായി. ഒന്നു പോയി കണ്ടിട്ട് പോരാമെന്ന്ന് മോളിക്കുട്ടിയൊട് രണ്ടുമൂന്നു വട്ടം ഞാന്‍ പറഞ്ഞതാ. എന്നാ ജോയിച്ചാ ഇങ്ങനെയൊക്കെ.. ഒന്നു നാട്ടില്‍ പോയി വരാന്‍ മൂവ്വായിരം ദിറ്ഹം ചെലവാണ്.ഇപ്പോ ഓവര്‍ടൈം കൂടുതലുള്ള സമയവുമാ.. എങ്കി ഒരായിരം ദിറ്ഹം അച്ചായനൊന്ന് അയച്ചു കൊടുത്തുകൂടെ എന്ടെ മോളിക്കുട്ടീ... അത് ജോയിച്ചനങ് അയക്കാ‍ന്‍ മേലായിരുന്നൊ.. അത് തനിക്കിട്ടൊരു താങ്ങാണ്. ഷേക് സായിദ് റോഡിലും ജെബല്‍ അലിയിലുമൊക്കെ കള്ള ടാക്സി ഓടിക്കുന്ന തനിക്ക് ആയിരം പോയിട്ട് ഒരു ഇരുന്നുറെങ്കിലും മാസാമാസം എന്ടെ അച്ചായന് അയക്കനാവുന്നില്ല. പിന്നല്ലേ മോളിക്കുട്ടിയുടെ അപ്പന് താനായിട്ട്‍ ആയിരം ദിറ്ഹം അയക്കുന്നത്. പതിനായിരത്തിനടുത്ത് മാസം വാങ്ങിക്കുന്ന മോളിക്കുട്ടിയുടെ പോക്കറ്റ് മണിയാണ് ഈ നെപ്പോളിയനും ജോണിവാക്കറുമെല്ലാം. അല്ലേലും മോളിക്കുട്ടിയുടെയല്ലാ‍തെ വേറെ എന്നാ ഇരിക്കുന്നു ഈ ഫ്ലാറ്റില്‍.

ഓ.. പതിനൊന്നരയായി. ടീ ഷറ്ട്ട് മാറ്റി. കാമ്രിയുടെ ചാവിയ്മെടുത്ത് ലിഫ്ടിലേക്ക് നടന്നു. ചെറിയ പൊടിക്കാറ്റുള്ളതുകൊണ്ട് ചൂടു കുറവാണ്. ജുമാ സലയ്ക്ക് ആളുകള്‍ പോയിത്തുടങ്ങിയിരിക്കുന്നു.റൌണ്ടബൌട്ട് എടുത്ത് ഹോസ്പിറ്റലിന്റെ പാര്‍ക്കിങ്ങിലേക്കെടുക്കുമ്പോള്‍ മോളിക്കുട്ടി പാര്‍ക്കിങ്ങ് ലോട്ടിലെത്തിലിരുന്നു.
കഴിക്കനൊന്നുമില്ല. കെപീസില്‍ നിന്നു രണ്ട് ചിക്കണ്‍ ബിരിയാണി വാങ്ങി.
ഫ്ലാറ്റിന്ടെ ഡോറ് തുറക്കുമ്പോള്‍ തന്നെ ടുട്ടു മുന്നില്‍ നിന്ന് വാലാട്ടുന്നു.
‘ടുട്ടൂ മോനെ..’ എന്നു പറഞ്ഞ് മോളിക്കുട്ടി ടുട്ടുവിനെ എടുത്തു. ഒരു ഉമ്മ വെച്ചു.
‘എന്തൊരു ചൂട്.. ടുട്ടുവിന് പാലു കൊടുത്തില്ലേ..’ മോളിക്കുട്ടി ടുട്ടുവിന്ടെ ചെവിയിലും താടിയിലും തലോടിക്കൊണ്ടിരുന്നു.
‘വൈകീട്ട് നമുക്ക് ടുട്ടുവിനൊരു ബെഡ് വാങ്ങിക്കണം. സിറ്റിപ്ലാസയില്‍ പോയാല്‍ മതി.’ മോളിക്കുട്ടി മെല്ലെ ടുട്ടുവിനെ എടുത്ത് സോഫയിലിരുത്തി. ഡ്രെസ്സിങ് റൂമിലേക്ക് നടന്നു. ഗൌണെല്ലാം ഊരി മാറ്റി. അണ്ടര്‍വെയറ് മാത്രമിട്ടാണ് മോളിക്കുട്ടി ഇപ്പോള്‍ നില്‍ക്കുന്നത്. ഇങ്ങനെ മോളിക്കുട്ടിയെ കാണാന്‍ നല്ല ഭംഗിയാണ്. മരുന്നിന്ടെ മണമാണ്.
‘എന്നാ ജോയിച്ചാ ഇത്.. കുട്ടികളെ പോലെ.. ഞാനൊന്ന് കുളിക്കട്ടെ.’ പിടി വിടുവിപ്പിച്ച് മോളിക്കുട്ടി ബാത്ത് റൂമില്‍ കയറി വാതിലടച്ചു.
ഡൈനിങ് ടേബിളില്‍ പ്ലേറ്റു നിരത്തി. ബിരിയാണി പ്ലേറ്റിലാക്കി. നല്ല മണമുണ്ട്. വെള്ളിയാഴ്ച സ്പെഷലാണ്. കുക്കുംബര്‍ ചട്നി ചെറിയ പാത്രത്തിലാക്കി. മോളിക്കുട്ടിയുടെ കുളി തീരാന്‍ ഇനിയും സമയമുണ്ട്.
രണ്ട് പെഗ് റെഡ് ലേബലിനുള്ള സമയമുണ്ട്. വെള്ളിയാഴ്ചയയതുകൊണ്ട് മോളിക്കുട്ടിക്കും അത്ര പ്രശ്നമില്ല.
ഫ്രീസര്‍ തുറന്ന് രണ്ട് ഐസ്ക്യൂബ്സ് ഗ്ലാസ്സിലിട്ടു. നടന്നുകൊണ്ടേയിരിക്കുന്ന നെട്ടൂരാന്ടെ കുപ്പിയില്‍ രണ്ട് പെഗ്ഗിനെക്കാള്‍ അല്പം കൂടിയെ ബാക്കിയുള്ളു. ഒഴിച്ചുകഴിഞ്ഞപ്പൊള്‍ മൂന്നിനടുത്തുണ്ട്. ഓ. എന്നാ ചെയ്യാനാ. ഒഴിച്ചുകഴിഞ്ഞില്ലേ. നാട്ടില്‍ നിന്നും കൊണ്ടു വന്ന് കണ്ണിമാങങ ഒന്നെടുത്ത് വായിലിട്ടു. നല്ല എരിവ്.
മോളിക്കുട്ടിയുടെ കുളി കഴിഞ്ഞിരിക്കുന്നു. ബാത്ത് ടവല്‍ ചുറ്റി പുറത്ത് വന്നു. ടുട്ടു സോഫയില്‍ നിന്നും ഓടി വന്ന് മോളിക്കുട്ടിയുടെ കാല്‍പാദത്തില്‍ നക്കുന്നു.
‘വെള്ളത്തിന് നല്ല ചൂട്. ബാത്ത് ടബ്ബില് പിടിച്ചു വയ്ക്കായിരുന്നില്ലേ ജോയിച്ചാ..’
മറന്നു. നെപ്പോളിയന്റെ ഓരൊ കളികള്‍.
മോളിക്കുട്ടി കസേരയില്‍ വന്നിരുന്നു.
ഡോവ് സോപ്പിന്ടെ നല്ല മണം.
‘വെള്ളിയാഴ്ചയായാ‍ലും തിരക്കു തന്നെ....മേഴ്സിക്കുട്ടിയുടെ യു.എസ്. വിസയുടെ പേപ്പറെല്ലാം ശരിയായി. ഒരു മാസത്തിനകം പോവ്വാമെന്നാ പറയുന്നെ..’ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മോളിക്കുട്ടി പറഞ്ഞു.
ബിരിയാണി ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. മോളിക്കുട്ടി എഴുന്നേറ്റു. വാഷ് ബെയ്സിനില്‍ കൈ കഴുകി,നേരെ ബെഡ് റൂമിലേക്ക്. മോളിക്കുട്ടിയുടെ ഗൌണില്‍ കടിച്ചുപിടിച്ച് ടുട്ടുവും.
‘ടുട്ടു മോനെ .. കുട്ടാ..’ മോളിക്കുട്ടി ടൂട്ടുവിനെ നെഞ്ചോടടുക്കിപ്പിടിച്ച് മുത്തുന്നു.
‘സ്റ്റേറ്റ്സില്‍ പോകുമ്പൊള്‍ നമുക്കീ ടുട്ടുമോനെയും കൊണ്ടു പോകണം. അവിടെ എന്റെ കൂട്ടുകാരെല്ലാം പപ്പികളെ വാങ്ങിച്ചെന്നാ പറയുന്നെ..’
‘ജോയിച്ചായനി ടുട്ടുമോനെ ആ സോഫയില്‍ കൊണ്ടുപോയി കിടത്താവൊ..’
ടുട്ടുവിനെ സോഫയിലാക്കി തിരിച്ച് ബെഡ് റൂമിലേക്ക് വന്നു. മോളിക്കുട്ടി കിടന്നിരിക്കുന്നു.
മോളിക്കുട്ടിയുടെ ഈ കിടപ്പു കാണാന്‍ നല്ല രസമുണ്ട്.
റെഡ് ലേബലിന്റെ നെട്ടൂരാന് ചെറിയ എനക്കം വെച്ചു തുടങ്ങിയിരിക്കുന്നു.
‘മോളിക്കുട്ടീ.. മോളെ..’
‘നല്ല ഉറക്കം വരുന്നു... എന്തൊരു ക്ഷീണം...’
‘നൈറ്റ് കഴിഞ്ഞതല്ലെ..’
‘എന്നാ ജോയിച്ചാ ഇത്....മതി... കളി കാര്യായി മറ്റേണിറ്റി ലീവെടുത്താല്‍ ഒവര്‍ടൈമും കിട്ടീല്ല.. സ്റ്റേറ്റില്‍ പോകലും നടക്കില്ല.. ജോയിച്ചന്‍ പോയി സോഫയില്‍ ചെന്ന് കിടക്ക്..ഞാനൊന്ന് ഉറങ്ങട്ടെ..’
മോളിക്കുട്ടി തിരിഞ്ഞു കിടന്നു.

ടുട്ടു സോഫയില്‍ കിടക്കുന്നു. ഉറങ്ങിയിട്ടില്ല.തന്നെ നോക്കി കൊണ്ട് കിടക്കുകയാണ്.
മോളിക്കുട്ടി എണീക്കാന്‍ ഇനി നാലു മണിക്കുറെങ്കിലും കഴിയും.
റിമോട്ടെടുത്ത് ഹോട്ട്ബേഡിലേക്ക് മാറ്റി. സ്പൈസ് ചാനലില്‍ മേളം മുറുകിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഒരു നായയുടെ ചിത്രമാണ് ടിവിയില്‍.
ടുട്ടു ചെറുതായി ഒന്ന് മുരണ്ടു.
പിന്നെ കുരച്ചു തുടങ്ങി.
‘സ്റ്റോപ്പ് ടുട്ടു..‘
ടുട്ടു കുര നിര്‍ത്തുന്നില്ല.
‘സ്റ്റോപ്പ് ടുട്ടൂ..’ ഒന്നു കൂടി ഉറക്കെ പറഞ്ഞു നോക്കി.
ടുട്ടുവിന്റെ കുര കൂടുന്നതേയുള്ളൂ..
പിന്നെ ടുട്ടുവിന്ടെ കഴുത്തിലെ ബെല്‍റ്റില്‍ തൂക്കി ബാ‍ല്‍ക്കണിയിലേക്ക് നടന്നു.
ബാല്‍ക്കണിയും കടന്ന് ടുട്ടു നേരെ താഴേക്ക്..
ഷെറാട്ടന്‍ ഹോട്ടലിലെ സെയിത്സ് മാനേജറായ് അമേരിക്കക്കാ‍രന്റെ കറുത്ത ലാന്ട് ക്രൂയിസറിന്‍ടെ മുകളില്‍ ടുട്ടു പതിഞ്ഞുകിടന്നു.

12 comments:

വല്യമ്മായി said...

Are we working to live or
living to work

ആനക്കൂടന്‍ said...

മേനനെ, ഇനിയും ഉണ്ടോ ഇത്തരം അച്ചാമ്മക്കുട്ടി സ്റ്റോക്കുകള്‍. ജാംബുവാന്റെ കാലത്തുള്ള ചില പൈങ്കിളികളും പൊക്കിപ്പിടിച്ചു കൊണ്ടുള്ള ഈ വരവ് കണ്ടിട്ട് ചോദിക്കാ. പുതുമയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തി പോസ്റ്റാന്‍ നോക്കൂ...

asdfasdf asfdasdf said...

ആനക്കൂടനോട് ക്ഷമാപണം.. ഇങ്ങനെയും എഴുതാനാവുമോയെന്ന ഒരു പരീക്ഷണം...അതില്‍ കൂടുതലൊന്നുമില്ല.കഥയെന്നത് ജീവിതവും ജീവിതമെന്നത് പൈങ്കിളിയുമാണെന്ന സത്യം വ്യക്തമായി മനസ്സിലാകുന്നു.തെറ്റ് തിരുത്താം..

Unknown said...

കുട്ട മേനോന്‍,
തീം നന്ന്. പക്ഷേ മസാല അതിന്റെ ഭംഗി കളഞ്ഞു എന്നാണ് എനിക്കും തോന്നിയത്.

ഇടിവാള്‍ said...

പതിനെട്ടു വയസ്സായില്ലെങ്കിലും, ഞാനീ കഥ വായിച്ചു !

നെപ്പോളിയനും , ആ വൃത്തികെട്ട റെഡ് ലേബലുമെല്‍ളാമടിച്ചു കോണ്‍ തിരിഞ്ഞാല്‍ ഇതൊക്കെ ചെയ്യും..

4 മണിക്കൂറു കഴിഞ്ഞ് മോളീക്കുട്ടിയുടെ ഉറക്കം കഴിഞ്ഞു വന്നാലുള്ള മേളമോര്‍ത്തിട്ടാ എനിക്ക്..

റെഡിന്റെ കിക്ക് 4 മണിക്കൂറിലൊന്നുമൊതിങ്ങില്ല്യ മേന്‍‌ന്നേ !

രാജ് said...

ആനക്കൂടന്റെ അഭിപ്രായം തന്നെ എനിക്കും. പലകുറി കേട്ട കഥ, അതേ അച്ചായത്തി‍ നേഴ്സ്, അതേ അച്ചായന്‍ ഭര്‍ത്താവ്. സ്വല്പം ലൈംഗികതയും കള്ളിന്റെയും ദാരിദ്രത്തിന്റേയും കണക്കും. സ്വല്പമെങ്കിലും വ്യത്യസ്തത കാണുവാനായതു ആ നായയെ തൂക്കി വെളിയിലെറിയുന്നിടത്തുമാത്രം. മേനോനു മുഷിഞ്ഞില്ലെന്നു കരുതട്ടെ, നല്ല രീതിയില്‍ മറ്റുപല പോസ്റ്റുകളും എഴുതിയ മേനോനു് ഇതിനേക്കാള്‍ നല്ല തീമുകള്‍ തിരഞ്ഞെടുക്കാമായിരുന്നു എന്നേ ഉദ്ദേശിക്കുന്നുള്ളൂ.

Santhosh said...

കഥാന്ത്യത്തില്‍ കൊടുത്തിരിക്കുന്ന നോട്ട് ആദ്യം കൊടുക്കാമായിരുന്നു:)

പാപ്പാന്‍‌/mahout said...

കേട്ടിട്ടുള്ള തീമാണെങ്കിലും വായന മുഷിഞ്ഞില്ല.

വേണു venu said...

‘ജോയിച്ചായനി ടുട്ടുമോനെ ആ സോഫയില്‍ കൊണ്ടുപോയി കിടത്താവൊ..’
ടുട്ടുവിനെ സോഫയിലാക്കി തിരിച്ച് ബെഡ് റൂമിലേക്ക് വന്നു.
മോളിക്കുട്ടി കിടന്നിരിക്കുന്നു.

കേട്ടതും കണ്ടതും കേള്‍ക്കപ്പെട്ടതും.കേള്‍ക്കേണ്ടതും കാണേണ്ടതും ,കാണപ്പെടേണ്ടതും....
ഇതൊക്കെ അല്ലാതേ ആരും ഒന്നും എഴുതിയിട്ടില്ല,ചിത്രം വരച്ചിട്ടില്ല.കവിതകള്‍ എഴുതിയിട്ടില്ല.

മുന്‍പേ പോയവരുടെ പാതയില്‍ ആരും ഒന്നും സംശയിക്കണ്ടാ...
പൈങ്കിളിരീതിയിലായാലും മേനോന്‍ ഒരു സത്യം പറയാന്‍ ശ്രമിച്ചു.പരാജയപ്പെട്ടെന്‍ങ്കില്‍ ...സാരമില്ല.
അനുമോദനങ്ങള്‍ മേനോന്‍.

മേനോന്‍.നിങ്ങള്‍ ബാക്കി വന്ന ആ സാധനം ...എനിക്കും അല്‍പം തന്നോളൂ...?
വേണു.

ദിവാസ്വപ്നം said...

കുട്ടമേനോനേ,

പരീക്ഷണം മോശമായില്ല എന്നാണ് എന്റെ തോന്നല്‍. പരീക്ഷണത്തിന്റെ പേരില്‍ ക്ഷമാപണം നടത്തേണ്ട കാര്യമുണ്ടോ...

കഥാ തന്തു പഴയതായിരിക്കാം. എനിക്കറിയില്ല. ഞാനൊക്കെ ഇപ്പോഴും ഇത്തരം മനുഷ്യരെ കണ്ടുമുട്ടാറുണ്ട്. അത് ഒരു പുതുമയോടെ എഴുതിയവതരിപ്പിക്കാന്‍ മേനോന് കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ, ഇത്തരം ലൈഫ് സ്റ്റൈലില്‍ ആര്‍ക്കും പുതുമയൊന്നും തോന്നുന്നില്ലായിരിക്കാം.

തുടക്കത്തില്‍ ഒരല്പം വിവരണം കൂടിയോ എന്ന് ഒരു സംശയം ഒഴിച്ചാല്‍ കഥ നന്നായിട്ടുണ്ട് എന്റെ അഭിപ്രായം :)

(വേര്‍ഡ് വെരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ നന്നായിരിക്കും)

സ്നേഹിതന്‍ said...

മേനോന്‍ : ഒന്ന് കൂടി നന്നാക്കാമായിരുന്നു. എങ്കിലും വിരസത തോന്നിയില്ല.

asdfasdf asfdasdf said...

കമന്റിട്ട ആനക്കൂടനും വല്യമ്മായിക്കും പെരിങ്ങോടനും ദില്ലുവിനും ഇടിവാളിനും ഭായിക്കും പാപ്പാനും വേണുവിനുമെല്ലാം നന്ദി. കഴിഞ്ഞ ദിവസം ദുബായില്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ വരാമെന്നേറ്റിരുന്ന കമ്പനിയുടെ വണ്ടി വരാതായപ്പൊള്‍ കിട്ടിയത് ഒരു മലയാളി അച്ചായന്റെ കള്ള ടാക്സിയായിരുന്നു. ടാക്സിയിലിരുന്ന് തന്റെ അവസ്ഥ അദ്ദേഹം വിവരിച്ചു.അതിന്റെ ബാക്കി പത്രമായിരുന്നു ഈ പരീക്ഷണം. പൈങ്കിളിക്കഥയാണെങ്കിലും ആ ഭാഷ ഞാനുപയോഗിച്ചുവെന്ന് തോന്നിയില്ല.