Tuesday, May 20, 2008

പാദമുദ്രകള്‍

നിന്റെ കാലങ്ങള്‍ എല്ലായ്പ്പോഴും ചുവന്നതായിരുന്നു.

ഉദ്വേഗിപ്പിക്കുന്ന, രക്തം കുത്തിയൊലിക്കുന്ന പാടലവര്‍ണ്ണമുള്ള നിതംബത്തിന്റെ, ഉരുകിയൊലിക്കുന്ന ലാവയുടെ ചുവപ്പ് ... അതിനു ദുര്‍ഗന്ധപൂരിതമായ ഉപ്പുരസമുണ്ടായിരുന്നുവോ ? എനിക്കറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല.

ലിസേറ വാസ്

അതുതന്നെയല്ലേ പേര് ? ‍ പേരിന്റെ പ്രസക്തിയെന്താണ് ?

നീയെനിക്കായി ഒരു വിത്തുകാളയുടെ ക്രൌര്യത്തോടെ കുതിച്ചാര്‍ത്തിരമ്പിയടുക്കാന്‍ വെമ്പുകയല്ലേ ?
എന്റെ ഗന്ധത്താല് നിന്നെ ഞാനാവരണം ചെയ്യും. എന്റെ വിസ്മയങ്ങള്‍ നിന്റെ അരക്കെട്ടിനുള്‍ക്കൊള്ളാനാവുമോയെന്ന ശങ്ക ബാക്കിനില്‍ക്കുന്നു.
നിന്റെ ഇറുക്കമുള്ള 'ബെനട്ടന്‍' ടീഷര്‍ട്ട് എനിക്ക് പ്രചോദനമേകുന്നു. തിളങ്ങുന്ന പല്ലിമുട്ടകള്‍ .
പലപ്പോഴും നീയാണ് എനിക്ക് വാളിന്റെ മൂര്‍ച്ചയേകിയത്. ഞാനത് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. മുറിച്ചാലും മുറികൂടുന്ന കൃത്യതയോടെ.
നിന്റെ ഞെരമ്പുകള്‍ക്ക് പൊന്മാന്റെ നീലയാണ് . അത് ചിലപ്പോഴെങ്കിലും എനിക്ക് ഭയമുണ്ടാക്കിയിട്ടുണ്ട്. ഞെരമ്പുകളിലോടുന്നത് നീലരക്തമാണെന്ന ആകസ്മികത.
നിന്റെ ശ്വാസകോശങ്ങളുടെ വിശ്രമമില്ലായ്മ പലപ്പോഴും എന്റെ അരക്കെട്ടിലെ നേര്‍ത്ത നനവുകളിലായിരുന്നുവോ ?

ഇന്ന് കടല്‍ക്കരയില് ‍ ചെന്നിരുന്നു. ലവണസാന്ദ്രമായ കടല്‍. നിന്റെ മുടിയിഴകള്‍ കാറ്റിനോളം പാറിനടന്നു.
'ലിസേറാ, എനിക്ക് വേദനിക്കുന്നു..' ഞാന്‍ പറഞ്ഞു.
എന്നിട്ട് എന്റെ ഉടുപ്പുകള്‍ ഞാനഴിച്ചുമാറ്റി.
'എനിക്ക് പ്രേമിക്കാനറിയില്ല...' നീ പറഞ്ഞു.
'എനിക്കും..'
നിലാവില്‍ തിളങ്ങുന്ന പല്ലിമുട്ടകള്‍ മണലില്‍ ഉരുണ്ടുകളിച്ചു. മണല്‍ത്തരികളില്‍ ഉപ്പിന്റെ രസമില്ലായിരുന്നു.
'ഇപ്പോള്‍ തണുപ്പു തുടങ്ങി..' പുലരാറായപ്പോള്‍ നീ പറഞ്ഞു.
'നമുക്ക് പോകാം..'
നമ്മള്‍‍ നടന്നു. തണുപ്പിനെ പിറകിലുപേക്ഷിച്ച്. തുടര്‍ച്ചകളെ പിന്നിലുപേക്ഷിച്ച്..
നാളെ ഈ പാ‍ദമുദ്രകള്‍ എനിക്കു തിരിച്ചറിയാനിടയാവാതിരിക്കട്ടെ...
എന്റെ ഭര്‍ത്താവിനും..