മുറ്റത്ത് ആളനക്കം കണ്ടപ്പൊഴാണ് പടിവാതില്‍ തുറന്ന് നോക്കിയത്.
പാല്ക്കാരന് ചെറുക്കനാണ്. പോയിട്ടില്ല.
ഉമ്മറപ്പടിയില്‍ ഇരിക്കുകയാണ്.
അവന്റെ സഞ്ചിയില്‍ ഇനിയും ചില പാല്ക്കുപ്പികള് ബാക്കിയുണ്ട്.
ട്രൌസറിന്റെ പോക്കറ്റില്‍ ഒരു പ്ലാസ്റ്റിക് കവര്‍.
ദൈന്യതയാര്‍ന്ന മുഖം. നല്ല ക്ഷീണമുണ്ട് മുഖത്ത്.
‘മമ്മീ, എനിക്ക് ബൂസ്റ്റ് മതിയെന്നല്ലേ പറഞ്ഞത് . എന്തിനാ ബോണ്‍ വിറ്റ തന്നത് ?’ മകള്‍ അമ്മയോട് ദ്വേഷ്യപ്പെടുകയാണ്.
അവള് ടിവിയില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു.
നേരെ മകളുടെ മുന്പിലിരുന്ന ബോണ്‍ വിറ്റ കലക്കിയ പാലെടുത്ത് ഉമ്മറത്തേക്ക് വന്നു.
പാല്‍ക്കാരനെ അവിടെയെങ്ങും കണ്ടില്ല.
Saturday, August 26, 2006
Subscribe to:
Post Comments (Atom)
6 comments:
എവിടെയൊക്കെയോ വേദനിച്ചു. :(
നന്നായിരിക്കുന്നു.
ശരിക്കും നൊന്തു
സത്യം... എവിടെയൊക്കയോ കൊത്തിവലിക്കുന്ന വേദന... മേനൊന് ജീ..
നന്നായിരിക്കുന്നു...
കമന്റിയ ദില്ലുവിനും വല്യമ്മായിക്കും ഇത്തിരിക്കും അഗ്രജനും കൈത്തിരിക്കുമെല്ലാം. നന്ദ്രി.
അറിയാതെ, കാണാതെ കടന്നുപോവുന്ന നോവുകള്‍.
Post a Comment